ഹരിപ്പാട്: മത്സ്യ ഫെഡ് മുഖാന്തിരം നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകടമരണ ഇൻഷ്വറൻസ് പദ്ധതിയിൽ എല്ലാ മത്സ്യ തൊഴിലികളുടെയും പ്രീമിയം തുക പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി അടക്കണം, ആറാട്ടുപുഴയിൽ നിലവിലുള്ള 4 മത്സ്യ ഗ്രാമങ്ങൾക്കുമായി മത്സ്യ ഭവൻ ആസ്ഥനമന്ദിരം നിർമിക്കണം, കായംകുളം മത്സ്യ ഭവനിൽ ഉൾപെടുത്തണം തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിനോടും ആറാട്ടുപുഴ പഞ്ചായത്ത് ഭരണ സമിതിയോടും ഉന്നയിക്കുന്നതിന് തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജോൻതോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.എസ്. സജീവൻ,നോർത്ത് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. അജിത,പഞ്ചായത്ത് അംഗങ്ങളായ ടി. പി.അനിൽകുമാർ, ബിനു പൊന്നൻ,ഹിമ ഭാസി, ജയ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.