ആലപ്പുഴയിലെ: കനാലുകളിൽ നിന്ന് വാരുന്ന പോളയുടെ തണ്ട് ഉണക്കി കയറ്റി അയക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യലോഡ് പോള കയറ്റി അയച്ചു. ഗ്രാമിന് നിശ്ചിത തുക നൽകി പോള വാരുന്നവർക്ക് വരുമാനം ലഭിക്കത്തക്ക വിധം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതിയാണ് ഹരിത കേരള മിഷന്റെ സാങ്കേതിക സഹായത്തോടെനഗരസഭ ആരംഭിച്ചത്. ഈ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്ഥാപനവുമാണ് ആലപ്പുഴ നഗരസഭ.

. പോളയും വഹിച്ചുള്ള ആദ്യ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നഗരസഭ വൈസ് ചെയർമാൻ പി. എസ്. എം. ഹുസൈൻ നിർവ്വഹിച്ചു. ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ബീനമേശ്, കൗൺസിലർമാരായ ബി. അജേഷ്, ഹെലൻ ഫെർണാണ്ടസ്, ഹരിത കേരളമിഷൻ ജില്ലാ കോർഡിനേറ്റർ രാജേഷ്, ഹെൽത്ത് ഓഫീസർ കെ.പി വർഗീസ്, ഉദ്യോഗസ്ഥരായ സിക്സ്റ്റസ് , സുമേഷ് പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.