ആലപ്പുഴ : തോണ്ടൻകുളങ്ങര ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ നാരായണീയ പാരായണം, വൈകിട്ട് ഭജന എന്നിവ നടക്കും. പ്രതിഷ്ഠാദിനമായ നാളെ രാവിലെ ഏഴ് മണിയ്ക്ക് പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഉദയാസ്തമനപൂജ, 11ന് കളഭാഭിഷേകം , വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച, 7ന് തീയാട്ട് എന്നിവ ഉണ്ടാകും.