
മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടീൽ വസ്തുക്കളുടെ വിപണനമേള ബാങ്ക് ഹെഡ് ഓഫീസിൽ ആരംഭിച്ചു. വിദൂരസ്ഥലങ്ങളിൽ നിന്നും കർഷകർക്ക് വിളകളുടെ വിത്തുകൾ ശേഖരിക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് ബാങ്ക് വിപണനമേള ആരംഭിച്ചത്. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി കെ.എസ്.ഉണ്ണിക്കൃഷ്ണൻ, എം.സോമനാഥൻപിള്ള, ബഹനാൻ ജോൺ മുക്കത്ത്, അനിൽ വൈപ്പുവിള, തമ്പി കൗണടിയിൽ, മോഹനൻ കണ്ണങ്കര, പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.