photo
കായിപ്പുറത്ത് നായക്കുട്ടം അടുകളെ കടിച്ചു കൊന്ന നിലയിൽ

ചേർത്തല : കായിപ്പുറത്ത് തെരുവ് നായ്ക്കളുടെ കടിയേ​റ്റ് നാല് ആടുകൾ ചത്തു. മുഹമ്മ പഞ്ചായത്ത് മൂന്നാം വാർഡിൽ കുന്നേമ​റ്റത്തിൽ മോഹനന്റെ വീട്ടിലെ ആടുകളെയാണ് തെരുവുനായ്ക്കൾ കഴിഞ്ഞ രാത്രിയിൽ കൊന്നൊടുക്കിയത്. 20 ഓളം നായ്ക്കൾ കൂട്ടമായെത്തിയാണ് ആക്രമിച്ചത്.തെരുവുനായ്ക്കളുടെ ശല്യം കാരണം പകൽ സമയങ്ങളിൽ പോലും പ്രദേശവാസികൾക്ക് സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.