ചേർത്തല: കോടികൾ മുടക്കി ദേശീയപാതാ നിലവാരത്തിൽ നിർമ്മാണം തുടരുന്ന തങ്കിക്കവല ആറാട്ടുവഴി റോഡിലെ കടക്കരപ്പള്ളി മാർക്ക​റ്റിന്റെ പടിഞ്ഞാറു ഭാഗത്ത് കലുങ്ക് നിർമ്മാണത്തിന്റെ പേരിൽ വീതി കുറച്ചതിലും കലുങ്കിന്റെ വലുപ്പം കുറച്ചു പണിയുന്നതിലും ഫ്രണ്ട്‌സ് ഒഫ് തങ്കിചാരി​റ്റബിൾ സൊസൈ​റ്റി പ്രതിഷേധിച്ചു. തമ്പി ചക്കുങ്കൽ അദ്ധ്യക്ഷത വഹിച്ചു.​ടി.ഡി. മൈക്കിൾ,കെ.എ.ജോസ് ബാബു,പി.ജെ.ചാക്കോ, അഭിലാഷ് ജോബ്, സജി വടക്കേമുറി, അലക്‌സ്.കെ.ജെ,സി.ജി ജാക്സൺ എന്നിവർ സംസാരിച്ചു.