ആലപ്പുഴ: പഴവീട് ശ്രീഭഗവതി ക്ഷേത്രത്തിൽ ദേവിയുടെ പുനഃ പ്രതിഷ്ഠ ഇന്ന് നടക്കും. രാവിലെ 9നും 10.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി പ്രതിഷ്ഠാകർമ്മം നിർവഹിക്കും. തുടർന്ന് ഗണപതി, ബ്രഹ്മരക്ഷസ്, കൊടുംകാളി എന്നീ ഉപദേവതകളുടെ പ്രതിഷ്ഠയും നടക്കും. കുട്ടമംഗലം ഗോപാലകൃഷ്ണപണിക്കരുടെ നേതൃത്വത്തിൽ സ്പെഷ്യൽ പഞ്ചവാദ്യമുണ്ടാകും. വൈകിട്ട് 7ന് തിരുവമ്പാടി - കൈതവന എൻ.എസ്.എസ് കരയോഗങ്ങളിലെ ഗരുഡൻ തൂക്കമേളക്കാർ സംയുക്തമായി തായമ്പക അവതരിപ്പിക്കും. ഇന്ന് പുലർച്ചെ നാലിന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.