ambala

അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ കളിക്കളം സാദ്ധ്യമാക്കുന്നതിനുള്ള ശക്തമായ ഇടപെടൽ നടത്തുമെന്ന് എച്ച് .സലാം എം .എൽ .എ പറഞ്ഞു.ജില്ലാ ഒളിമ്പിക്സിന്റെ ഭാഗമായി സംഘടിപ്പിച്ച അത്‌ലറ്റിക്സ് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.എം.എസ് സ്റ്റേഡിയം എത്രയും വേഗം പൂർത്തിയാക്കി കായിക കത്തിന് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും അറവുകാട് കാർമ്മൽ പോളിടെക്നിക് ഗ്രൗണ്ടിൽ ചേർന്ന സമ്മേളനത്തിൽ ഡോ.നിമ്മി അലക്സാണ്ടർ അദ്ധ്യക്ഷയായി. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, സെക്രട്ടറി സി ടി.സോജി, ഒളിമ്പ്യൻ മനോജ് ലാൽ, കെ.കെ പ്രതാപൻ, കെ.എ.വിജയകുമാർ, ഡിവൈൻ, ഷാജഹാൻ, ഐജിൻ, ഗ്രിസൾട്ര, സുധീഷ്, സവിനയൻ എന്നിവർ സംസാരിച്ചു.