ഹരിപ്പാട് : തീരദേശ യുവതക്ക് കരുതലിന്റെ കാവലുമായി തീരദേശ പൊലീസ്. തീരമേഖലയിലെ യുവജനങ്ങൾക്കു മതിയായ കായികശേഷിയും മത്സര പരീക്ഷകളിൽ വിജയിക്കാനാവശ്യമായ സൗജന്യപരിശീലനവും ഉറപ്പാക്കുന്ന പദ്ധതിക്ക് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസാണ് മുൻകൈയെടുത്തിരിക്കുന്നത്. 7ന് വൈകിട്ട് 3ന് തൃക്കുന്നപുഴ മതുക്കൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മൈതാനിയിൽ തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ ഓഫിസർമാരായ കമലൻ കൈപ്പള്ളി, ഇക്ബാൽ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. മിലിറ്ററി, പൊലീസ്, എക്സൈസ് വകുപ്പുകളിൽ ജോലിയാഗ്രഹിക്കുന്ന യുവതിയുവാക്കൾക്ക് പ്രയോജനപ്പെടും വിധമാണ് പരിശീലനം. വിവരങ്ങൾക്ക് ഫോൺ​: 9447724835, 9656620222.