ambala

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ പ്രമുഖ സി.പി.എം നേതാവ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പൊലീസ് സ്റ്റേഷന് വടക്കുവശം കോമന വെളിയിൽ വീട്ടിൽ ജി.ശിവശങ്കരൻ (77) നിര്യാതനായി. സി.പി. എം പോസ്റ്റ് ഓഫീസ് ബ്രാഞ്ചംഗമായിരുന്നു. സി.പി. എം ഏരിയ കമ്മിറ്റിയംഗം, അമ്പലപ്പുഴ ഗ്രാമപഞ്ചായത്തംഗം, മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ്സെക്രട്ടറി, ജില്ലാ ട്രഷറർ, അമ്പലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പുരുഷൻ, വസന്തകുമാരി, അമൃത, പരേതരായ സ്യമന്തഭദ്രൻ, ജയചന്ദ്രദാസ്.