
പൂച്ചാക്കൽ: സി.പി.ഐ ശ്രീകണ്‌ഠേശ്വരം മഹിളാ ബ്രാഞ്ച് രൂപീകരിച്ച പൊൻകതിർ ജെ.എൽ ജി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കുളങ്ങരവെളി പാടത്ത് പച്ചക്കറികൃഷി ആരംഭിച്ചു. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു . പതിനഞ്ചു വനിതകളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.ദലീമ ജോജോ എം.എൽ.എ , തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ധന്യ സന്തോഷ് , ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ രജനി രാജേഷ് ,രാഗിണി രമണൻ, രാജിമോൾ, ബ്ലോക്ക് പഞ്ചായത്തംഗം വി.ആർ രജിത, കൃഷി ഓഫീസർ ഫാത്തിമ , സിറാജുദീൻ, അഡ്വ: ഡി. സുരേഷ് ബാബു , കെ.കെ പ്രഭാകരൻ, ബാബുലാൽ , ഡി.സാബു തുടങ്ങിയവർ പങ്കെടുത്തു.