പൂച്ചാക്കൽ: സംസ്ഥാന സർക്കാരും മത്സ്യ ഫെഡും സംയുക്തമായി നടപ്പാക്കുന്ന, മത്സ്യത്തൊഴിലാളി വനിതകൾക്കുള്ള പലിശരഹിത വായ്പാ വിതരണം ഇന്ന് വൈകിട്ട് 3 ന് പൂച്ചാക്കൽ വരേകാട് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. ദലീമ ജോേജോ എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. വരേകാട് മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് കെ.എൻ. സദാനന്ദൻ അദ്ധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ, പഞ്ചായത്തംഗം രതി നാരായണൻ, മത്സ്യഫെഡ് ജില്ലാ മാനേജർ ബി.ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.