s

അമ്പലപ്പുഴ : സ്വാതന്ത്ര്യത്തിന്റെ 75 ാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് ഗാന്ധിയൻ ദർശന വേദി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ 75 അനുസ്മരണയോഗങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചൗരി-ചൗരാ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.മിനി ജോസ് മുഖ്യപ്രഭാഷണം നടത്തി. തോട്ടുങ്കൽ ജോർജ് ജോസഫ് , ഇ.ഷാബ്ദ്ദീൻ ,ഹക്കീം മുഹമ്മദ് രാജാ, ഷീല ജഗധരൻ , ബി.സുജാതൻ ,ഇ.ഖാലിദ് ,പി.റ്റി.രാമചന്ദ്രൻനായർ ,കെ.ജെ.ആൻറണി , ജേക്കബ് എട്ടുപറയിൽ എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിൽ ഒന്നായ ചൗരി-ചൗരാ സംഭവത്തിന്റെ നൂറാം വാർഷികത്തിലാണ് അനുസ്മരണം നടത്തിയത്.