ചേർത്തല: പ്രസിദ്ധമായ കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 28ന് കൂട്ടക്കള മഹോത്സവത്തോടെ സമാപിക്കും. നാളെ വൈകിട്ട് 6.30ന് ദീപാരാധന, വിളക്ക്, ക്ഷേത്രാചാര്യനും തന്ത്രിയുമായ ഡോ. ഷിബു ഗുരുപദം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് ചരിത്ര പ്രസിദ്ധമായ കൊടിയേറ്റ് സദ്യ. രാത്രി 8ന് ആര്യാട് വല്ലഭദാസിന്റെ കഥാപ്രസംഗം. 9ന് രാത്രി 8ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം.10ന് വൈകിട്ട് 5ന് നാരായണീയപാരായണം,6.30ന് ദീപാരാധന, വിളക്ക്,രാത്രി 8ന് സുജിത്ത്ലാൽ നയിക്കുന്ന ഭക്തിഗാനസുധയും ചേർത്തല മനോജിന്റെ ഫ്യൂഷൻ സോംഗും. 11ന് രാവിലെ 8.30ന് നാരായണീയപാരായണം,രാത്രി 8ന് വൈക്കം സൗമ്യ നിതേഷിന്റെ സംഗീതക്കച്ചേരി. 12ന് രാത്രി 8ന് ആലപ്പുഴ ശ്രീകുരുംബ കലാപീഠം അതരിപ്പിക്കുന്ന തുടികൊട്ടും പാട്ടും.13ന് രാത്രി 8ന് തൃപ്പൂണിത്തുറ രാമനൃത്തവിഹാറിന്റെ ക്ലാസിക്കൽ ഡാൻസ്. 14ന് ചിക്കരകൊട്ടിക്കൽ കൂട്ടക്കള മഹോത്സവം,രാത്രി 8ന് സംഗീതക്കച്ചേരി. 15ന് രാത്രി 8ന് പട്ടണക്കാട് ഹംസധ്വനി ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ. 16ന് രാത്രി 8ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകം.17ന് രാത്രി 8ന് മുഹമ്മ ഗുരുകുലം സംഗീത നൃത്തകലാവിദ്യാലയത്തിന്റെ നൃത്തന്യത്യങ്ങൾ. 18ന് രാത്രി 8ന് പിന്നണി ഗായിക ലൗലി ജനാർദ്ദനൻ അവരിപ്പിക്കുന്ന ഗാനോത്സവം. 19ന് വൈകിട്ട് 5ന് കലേശൻ പൂച്ചാക്കൽ പ്രഭാഷണം നടത്തും. രാത്രി 8ന് വള്ളുവനാട് ബ്രഹ്മ അവതരിതിക്കുന്ന നാടകം. 20ന് വൈകിട്ട് 5ന് മെഗാ പഞ്ചാരിമേളം, രാത്രി 8ന് തിരുവനന്തപുരം സൗപർണികയുടെ നാടകം. 21 ന് രാവിലെ 8ന് നാരായണീയപാരായണം, വൈകിട്ട് 5ന് മനോജ് മാവുങ്കലിന്റെ പ്രഭാഷണം, രാത്രി 8ന് മാരാരിക്കുളം ആഞ്ജനേയ ടീം അവതരിപ്പിക്കുന്ന സംഗീതാഞ്ജലി.22ന് താലിചാർത്ത് മഹോത്സവം,ഉച്ചയ്ക്ക് 12ന് പട്ടും താലിയും ചാർത്ത്,വൈകിട്ട് 5ന് പ്രഭാഷണം. രാത്രി 8ന് ആലപ്പുഴ കോഡ്സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ദേവസംഗീത ഗാനാമൃതം. 23ന് രാത്രി 8ന് ആലപ്പുഴ കെ.വി. സജിത്ത്കുമാറും സംഘവും അവതരിപ്പിക്കുന്ന നാമസങ്കീർത്തനലഹരി. 24ന് രാത്രി 8ന് കായംകുളം സപര്യയുടെ നാടകം. 25ന് വൈകിട്ട് 6ന് തെക്കേചേരുവാര താലപ്പൊലി, രാത്രി 8ന് സുഭാഷ് ചേർത്തല അവതരിപ്പിക്കുന്ന മുരളീരവം. 26ന് വൈകിട്ട് 6ന് വടക്കേ ചേരുവാര താലപ്പൊലി, രാത്രി 8ന് സന്തോഷ് ചങ്ങരംകരിയുടെ സംഗീതക്കച്ചേരി. 27ന് തെക്കേചേരുവാര മഹോത്സവം, രാവിലെ 7.30ന് ശ്രീബലി, ഉച്ചയ്ക്ക് 12ന് കലാനിലയം സുദർശനന്റെ ഓട്ടൻതുള്ളൽ, വൈകിട്ട് 4ന് മലബാർ തെയ്യങ്ങളുടെ അകമ്പടിയോടെ കാഴ്ചശ്രീബലി, രാത്രി 8ന് .വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന ഗായത്രി വീണ സംഗീത നിശ. 11ന് പള്ളിവേട്ട. 28ന് വടക്കേ ചേരുവാര മഹോത്സവം, രാവിലെ 7.30ന് ശ്രീബലി, 10ന് മണ്ണഞ്ചേരി ദാസന്റെ ഓട്ടൻതുള്ളൽ,12.30നും ഒന്നിനും മദ്ധ്യേ കൊടിമരച്ചുവട്ടിൽ കുരുതി തുടർന്ന് വലിയ കാണിക്ക, വൈകിട്ട് 4ന് മലബാർ തെങ്ങളുടെ അകമ്പടിയോടെ കാഴ്ചശ്രീബലി, 7.30ന് ദീപക്കാഴ്ച, രാത്രി 8ന് ചലച്ചിത്ര സംഗീത സംവിധായകൻ കെ.ജി.ജയന്റെ സംഗീതസദസ്. രാത്രി 12ന്ഗരുഢൻതൂക്കം വഴിപാട്, പുലർച്ചെ 5ന് ആറാട്ട്. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും ഉത്സവചടങ്ങുകൾ നടത്തുകയെന്ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.