ഹരിപ്പാട്: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ടി. കെ മാധവ മെമ്മോറിയൽ കോളേജിലെ എൻ. എസ്. എസ് വോളണ്ടിയേഴ്സ് കാൻസർ രോഗബാധിതരെ സന്ദർശിച്ചു. പ്രോഗ്രാം ഓഫീസറായ എം.വി പ്രീത, ഫിസിക്സ് വിഭാഗം അദ്ധ്യാപകനായ ഡോ. ശ്രീജിത് കൃഷ്ണൻ എന്നിവരോടൊപ്പമാണ് സന്ദർശനം നടത്തിയത്. കൊളസ്റ്റോമി ബാഗ്, ലീക്കോ ബാന്റ്, ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യ സാധനങ്ങളും നൽകി. കഴിഞ്ഞവർഷം കാൻസർ ദിനത്തോടനുബന്ധിച്ചാണ് കാൻസർ പോലുളള മാരകരോഗങ്ങളുമായി കഴിയുന്നവരെ സഹായിക്കുന്നതിനായി യൂണിറ്റ് സ്പർശം ആശ്വാസ പദ്ധതി തുടങ്ങിയത്. കൊവിഡ് കാല ലോക്ക്ഡൗൺ ആക്റ്റിവിറ്റികളിലൂടെ കുട്ടികൾ സമാഹരിച്ച തുകയാണ് ഇതിനായി വിനിയോഗിച്ചത്. ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുമായി ചേർന്ന് പരസ്പരം എന്ന കരുതൽ പദ്ധതിക്കും തുടക്കം കുറിച്ചു. പണ സമാഹരണത്തിനായുള്ള കരുതൽ പെട്ടികൾ പ്രോഗ്രാം ഓഫീസുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഡോ. പി.പി. ഷർമ്മിള വോളണ്ടിയേഴ്സിന് നൽകി പരസ്പരം പദ്ധതി കോളേജ് തല ഉദ്ഘാടനം നിർവഹിച്ചു.