sndp-karazhma

മാന്നാർ: എസ് എൻഡിപി മാന്നാർ യൂണിയൻ കാരാഴ്മ 143-ാം നമ്പർ ശാഖാ യോഗം ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ 12-ാമത് വാർഷികാഘോഷം മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡോ.സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ മുഖ്യസന്ദേശം നൽകി. അഡ്മിനിസ്ട്രേറ്റീവ് കമ്മി​റ്റി അംഗം ദയകുമാർ ചെന്നിത്തല, വനിതാ സംഘം പ്രസിഡന്റ് രത്നമ്മ മോഹനൻ ,കമ്മി​റ്റി അംഗം സുനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി രതീഷ് കുമാർ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.