ambala

അമ്പലപ്പുഴ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിതസയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ വെളിയിൽ ആന്റണി - ലൂസി ദമ്പതികളുടെ മകൻ ജിജോ ആന്റണി (16) ആണ് മരിച്ചത്. ഏതാനും ദിവസം മുൻപ് ജിജോയും സുഹൃത്തു്ം സഞ്ചരി​ച്ച സ്കൂട്ടർ നിയന്ത്രണം വി​ട്ട് സമീപത്തെ പോസ്റ്റിലിടിക്കുകയായി​രുന്നു. തലയക്കും കരളിനും ഗുരുതരമായി പരിക്കേറ്റ ജിജോയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രണ്ട് ശസ്ത്രക്രിയകൾ നടത്തിയിരുന്നു. സ്കൂട്ടറി​ൽ ഒപ്പമുണ്ടായിരുന്ന വടക്കേറ്റത്ത് റെയ്നോൾഡിന്റെ മകൻ ക്രിസ്‌റ്റ്യാനോ ( 15) യും എറണാകുളത്ത് ചികിത്സയിലാണ്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ പ്ലസ് വൺ വിദ്യാർ്ത്ഥിയാണ് മരിച്ച ജിജോ ആന്റണി.