
ചേർത്തല:കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വാർഷികപദ്ധതിയിൽപ്പെടുത്തി കർഷകർക്ക് കൃഷി ചെയ്യാൻ സൗജന്യമായി വാങ്ങി നൽകുന്ന ചെറുപയറിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു.
15-ാം വാർഡിൽ സൈനുമോന്റെ പാടശേഖരത്തിനു സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ സ്വാഗതവും കൃഷി ഓഫീസർ ജാനിഷ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ,ബിജി അനിൽകുമാർ,ജ്യോതി മോൾ , ബൈരഞ്ചിത്ത്,രജനി രവിപാലൻ,വി.ടി.സുരേഷ്എന്നിവർ സംസാരിച്ചു.
75 ഏക്കർ പാടശേഖരങ്ങളിലാണ് കൊയ്ത്ത് കഴിഞ്ഞ് ചെറുപയർ കൃഷി നടത്തുന്നത്.അറുപതു ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കാൻ കഴിയും. 90 ദിവസമാണ് ചെടിയുടെ കാലയളവ്. ഇതിനു ശേഷം ഈ പാടശേഖരങ്ങളിൽ നെൽകൃഷി തുടങ്ങും.വിളവു കഴിഞ്ഞ പയർ ചെടികൾ പാടശേഖരങ്ങളിൽ തന്നെ അടിവളമായി മാറും. പാടശേഖരങ്ങളിലെ തണുപ്പു മാറുന്നതിനു മുമ്പ് പയർ കിളിർക്കുന്ന വിധമാണ് കൃഷി രീതി.