ഹരിപ്പാട്: അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന കേന്ദ്ര നടപടി ബ്രിട്ടീഷ് ഭരണത്തെ ഓർമിപ്പിക്കുന്നുവെന്ന് എ എം ആരിഫ് എം പി പറഞ്ഞു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മീഡിയ വണിനെ വിലക്കിയിട്ട് ഭരണകൂടം കാര്യം പറയാതെ കുതറുന്നു. നീതിയെയും ന്യായത്തെയും കടപുഴക്കി ജനാധിപത്യ സംവിധാനത്തിൽ അധികകാലം മുന്നോട്ട് പോകാനാകില്ലെന്ന് എം പി പറഞ്ഞു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടരുത് എന്ന തലകെട്ടിൽ ഹരിപ്പാട് സൗഹൃദം സംഘടിപ്പിച്ച പ്രതിക്ഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യസന്ധമായി പ്രവർത്തിക്കുന്ന മീഡിയ വണിനെ വിലക്കിയ നടപടി ഫാസി​സമാണെന്ന് മുഖ്യപ്രഭാഷണം നടത്തി​യ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. റിട്ട. മുനിസിഫ് മജിസ്ട്രേട്ട് എം. ത്വാഹ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.എം.രാജു, നാസർ ആറാട്ടുപുഴ, നവാസ് എച്ച്.പാനൂർ, സുരേഷ് കുമാർ തോട്ടപ്പള്ളി, അനിൽകുമാർ, ഉവൈസ് ഫൈസി പ തി യാങ്കര, പി.സി.ഉദയകുമാർ, യു.ഷൈജു, അബ്ദുൽ റസാഖ് പാനൂർ, നിയാസ് വന്ദികപ്പള്ളി, കെ.എ.സമീർ, സാദിഖ് ഹരിപ്പാട് എന്നിവർ സംസാരിച്ചു.