
മാന്നാർ: കുരട്ടിക്കാട് ശ്രീമുത്താരമ്മൻ ദേവീക്ഷേത്രത്തിൽ നടന്നുവന്ന ഉത്തൃട്ടാതി മഹോത്സവത്തിന് ഭക്തിനിർഭരമായ മഞ്ഞൾ നീരാട്ടോടെ സമാപനമായി. ഇന്നലെ പുലർച്ചെ 3ന് മഹാനിവേദ്യവും 6:30ന് പൊങ്കൽ നിവേദ്യവും നടന്നു. മേൽശാന്തി വാസുദേവൻ എമ്പ്രാനും ക്ഷേത്രാചാര്യൻ പളനി ആചാരിയും പൊങ്കൽ നിവേദ്യത്തിന് മുഖ്യ കാർമ്മികത്വം വഹിച്ചു. 8 ന് ഷഷ്ഠിപൂജയും 9ന് തിരുമല കോവിൽ മാരിയമ്മയും പാർട്ടിയും അവതരിപ്പിച്ച വിൽപാട്ടും നടന്നു. 10 ന് മുത്താരമ്മൻ ദേവസ്ഥാനം ട്രസ്റ്റ് രക്ഷാധികാരി നേരൂർ എ.അർജുൻ മഞ്ഞൾനീരാട്ടിന് ഭദ്രദീപം കൊളുത്തി. തുടർന്ന് ഗുരുതിപൂജ, മഹാപ്രസാദമൂട്ട് എന്നിവ നടന്നു.