photo
വാരാന്ത്യ ലോക്ഡൗണിൽ നഗരത്തിൽ ഒ​റ്റപ്പെട്ട് പോയ യാത്രക്കാർക്കും തെരുവിൽ കഴിയുന്നവർക്കും യൂത്ത്‌കോൺഗ്രസ് ചേർത്തല ടൗൺ ഈസ്​റ്റ് മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ ഉച്ചഭക്ഷണ വിതരണം യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി കെ .ആർ.രൂപേഷ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:വാരാന്ത്യ ലോക് ഡൗണിൽ നഗരത്തിൽ ഒ​റ്റപ്പെട്ടുപോയ യാത്രക്കാർക്കും തെരുവിൽ കഴിയുന്നവർക്കും ദീർഘദൂര വാഹനയാത്രക്കാർക്കും യൂത്ത്‌കോൺഗ്രസ് ചേർത്തല ടൗൺ ഈസ്​റ്റ് മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തി.ചേർത്തല കെ.എസ്.ആർ.ടി.സി സ്​റ്റാന്റിൽ ദീർഘദൂര ബസിലെ യാത്രക്കാർക്കും ജീവനക്കാർക്കും, ദേശീയപാതയിൽ വാഹന യാത്രക്കാർക്കും, നഗരത്തിലെ തെരുവിൽ അലയുന്നവർക്കും അടക്കം പൊതിച്ചോർ നൽകി.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ .ആർ.രൂപേഷ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.രജിൻ, ഡി.സി.സി.അംഗം അഡ്വ.കെ.എസ്.ഷാജഹാൻ,കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി എൻ.ജെ. അനന്തകൃഷ്ണൻ,നിയോജക മണ്ഡലം പ്രസിഡന്റ് ആർ.രവിപ്രസാദ്,യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ലിതിൻ കുമാർ, യു.ബിജുമോൻ,സിയാദ് തുടങ്ങിയവർ നേതൃത്വം നൽകി.