കുട്ടനാട്: സി.പി.എം നേതാവ് മേട്ടുതറ നാരയണന്റെ സ്മാരകത്തോട് ചേർന്നുണ്ടായിരുന്ന കൊടിമരം തകർത്തതിൽ ബി.ഡി.ജെ.എസ് കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി വേണമെന്നും ആവശൃപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബിജു ചമ്പക്കുളം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി, ജില്ലാ ജനറൽ സെക്രട്ടറി എ.ജി.സുഭാഷ്,ജില്ലാ കമ്മറ്റി അംഗം സുബീഷ്,മണ്ഡലം സെക്രട്ടറി രഞ്ചു കാവാലം,മണ്ഡലം കമ്മറ്റി അംഗം പ്രദീപ് നെടുമുടി, ബി.ഡി.വൈ.എസ് മണ്ഡലം പ്രസിഡന്റ് നിഥിന്‍ മുട്ടേൽ,ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് സുശീലാ മോഹൻ,സുധാ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.