ആലപ്പുഴ: പഴവീട് ശ്രീഭഗവതി ക്ഷേത്രത്തിൽ ദേവിയുടെ പുനഃ പ്രതിഷ്ഠ നടത്തി. ഇന്നലെ രാവിലെ 9നും 10.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി പ്രതിഷ്ഠാകർമ്മം നിർവഹിച്ചു. തുടർന്ന് ഗണപതി, ബ്രഹ്മരക്ഷസ്, കൊടുംകാളി എന്നീ ഉപദേവതകളുടെ പ്രതിഷ്ഠയും നടന്നു. എച്ച്.സലാം എം.എൽ.എ, ചലച്ചിത്ര സംവിധായകനും ക്ഷേത്ര രക്ഷാധികാരിയുമായ രൺജി പണിക്കർ തുടങ്ങിയവർ പങ്കെടുത്തു. ഇന്നും നാളെയും ക്ഷേത്രത്തിൽ ദർശനമുണ്ടായിരിക്കില്ല. പ്രതിഷ്ഠാ അനുബന്ധ ചടങ്ങുകൾക്ക് പൂജാ കമ്മിറ്റി കൺവീനർ നാരായണൻ നായർ, ജോയിന്റ് കൺവീനർ ബാലൻ.സി.നായർ തുടങ്ങിയവർ നേതൃത്വം നൽകി.