s

ആലപ്പുഴ: എസ്.ഡി കോളേജിലെ കൊമേഴ്സ് വിഭാഗം പൂർവ വിദ്യാർത്ഥി സംഘടനയായ മൈറ്റി കൊമേഴ്സിന്റെ വാർഷികം ഏപ്രിൽ 9ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊമേഴ്സ് വിഭാഗം പൂർവ വിദ്യാർത്ഥിയും സംവിധായകനുമായ രൺജി പണിക്കർ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. വാർത്താസമ്മേളനത്തിൽ മൈറ്റി കൊമേഴ്സ് പ്രസിഡന്റ് ഡോ. കെ.പി. രാമചന്ദ്രൻ, സെക്രട്ടറി ബൈജു, കൊമേഴ്സ് വിഭാഗം മേധാവി ഡോ. എം. കൃഷ്ണൻ, മുൻ മേധാവി ഡോ. ടി.ആർ. അനികൽകുമാർ, രൺജി പണിക്കർ എന്നിവർ പരിപാടികൾ വിശദീകരിച്ചു. പോസ്റ്റർ പ്രകാശന ചടങ്ങിൽ മൈറ്റി കൊമേഴ്സിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. മനോജ് കുമാർ, ഗോപകുമാർ, രാജശേഖരൻ നായർ, സി.എ. മനോജ്കുമാർ, രാജേഷ് ചാത്തനേഴത്ത് എന്നിവർ പങ്കെടുത്തു.