ph

കായംകുളം : ഗുരുദേവ കൃതികൾ പാഠ്യവിഷയമാക്കണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസി​ഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കീരിക്കാട് തെക്ക് 334 ാം നമ്പർ ശാഖാ വക മൂലേശേരിൽ ശ്രീമഹാദേവ ക്ഷേത്ര ചുറ്റമ്പലത്തിന് സമീപം കൃഷ്ണശിലയിൽ നിർമ്മിക്കുന്ന ഗുരുക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നി​ർവഹി​ച്ചശേഷം അനുഗ്രഹപ്രഭാഷണം നടത്തുകയായി​രുന്നു അദ്ദേഹം. തന്ത്രിമുഖ്യൻ ശിവഗിരി മഠം ശ്രീനാരായണ പ്രസാദ് മുഖ്യകാർമ്മികത്വം വഹിച്ചു. കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ മുഖ്യാതിഥി ആയിരുന്നു, ശാഖാ പ്രസിഡന്റ് ജി.ശിവപ്രസാദ്, വൈസ് പ്രസിഡന്റ് എം.കെ പ്രദീപ്, സെക്രട്ടറി ശശിധരൻ അക്ഷയ,ദേവസ്വം സെക്രട്ടറി ആർ.സതീഷ് കുമാർ, നിർമ്മാണ കമ്മി​റ്റി രക്ഷാധികാരി ബി.ശശിധരൻ, ജന.കൺവീനർ ആർ.പ്രസാദ് എന്നിവർ നേതൃത്വം നൽകി. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ പ്രാർത്ഥനകളോടെ നിരവധി ഭക്തർ പങ്കെടുത്തു.