
മാന്നാർ: കുട്ടമ്പേരൂർ ആറിന്റെ നവീകരണത്തിന്റെ മറവിൽ സർക്കാർ ഉത്തരവില്ലാതെ അനധികൃതമായി നടത്തുന്ന സ്വകാര്യവ്യക്തികളുടെ ഭൂമി കൈയേറ്റത്തിനെതിരെ ചെന്നിത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബി സൂരജ് അദ്ധ്യക്ഷത വഹിച്ചു. രവികുമാർ കോമന്റേത്, ഷിബു കിളിമൻതറയിൽ, എ.എസ് പ്രസാദ്, ദേവരാജ കുറുപ്പ്, കെ.പി സേവിയർ, ടൈറ്റസ് ഉമ്മൻ, ജയപ്രകാശ് കാരാഴ്മ, അശോക് രാജ്, തോമസ് ശാമുവേൽ, അനീഷ്, മാത്യു വർഗീസ്, അജിത് കുമാർ, വിനോദ്, വിജയൻ ചേങ്കര, മത്തായി ജോർജ്, പ്രസന്നൻ, മധു, ബാബു തെക്കേ മഠത്തിൽ, അനന്തു പ്രസാദ്,തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ: ഭൂമി കയ്യേറ്റത്തിനെതിരെ ചെന്നിത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളിധരൻ ഉദ്ഘാടനം ചെയ്യുന്നു