കായംകുളം : കായംകുളം ജോ.ആർ.ടി ഓഫീസിൽ 2016 മാർച്ച് 31 വരെയോ അതിനു മുൻപോ ഉള്ള കാലയളവിൽ നികുതികുടിശിക ഉള്ളവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശിക അടയ്ക്കാം. പദ്ധതിപ്രകാരം സ്വകാര്യ വാഹനങ്ങൾക്ക് നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടെയുള്ള തുകയുടെ 60 ശതമാനം വരെ ലാഭിക്കാം. പൊതുകാര്യ വാഹനങ്ങൾക്ക് 70 ശതമാനം വരെയും ലാഭിക്കാം. തുടർന്ന് നിയമനടപടികൾ ഒഴിവാക്കി രജിസ്റ്റർ നമ്പർ കാൻസൽ ചെയ്യാം.

വാഹനം നിലവിലില്ലെന്നുള്ള സത്യവാങ്മൂലം നൂറു രൂപ മുദ്രപത്രത്തിൽ ഉടമയോ അനന്തരാവകാശികളോ കായംകുളം സബ് ആർ.ടി.ഒ ഓഫീസിൽ നൽകി നിശ്ചിത നികുതിയടച്ച് റവന്യൂ റിക്കവറി നടപടികൾ നിന്നും ഒഴിവാകാം. കൈ മാറ്റപ്പെട്ട വാഹനം എവിടെയുണ്ടെന്ന് അറിയാത്തവർ, നികുതി കുടിശികയ്ക്ക് നോട്ടീസ് ലഭിച്ചവർ, ആർസി ബുക്ക് സറണ്ടർ ചെയ്യാതെ വാഹനം പൊളിച്ചവർ, അസൽ ആർസി ഇല്ലാത്തതിനാൽ ആർ സി കാൻസൽ ചെയ്യാൻ കഴിയാതിരുന്നവർ, ഉടമ മരണപ്പെട്ട് മരണാനന്തരം കൈമാറ്റം നടത്താൻ കഴിയാതിരുന്നവർ, പെർമിറ്റ് സറണ്ടർ ചെയ്ത് എൻറ്റിവി നിരക്കിൽ നികുതി ഒടുക്കിയ ബസ് ഉടമകൾ, വാങ്ങിയ ആൾ പേരുമാറ്റി എഴുതാതിരുന്നാൽ നികുതി കുടിശികയുടെ ബാദ്ധ്യതയും മറ്റു നിയമതടസവും ഉള്ളവർ, നികുതി കൊടുക്കാൻ കഴിയാതെ രജിസ്ട്രേഷൻ നമ്പരും ഉടമസ്ഥാവകാശവും നിയമപരമായി നീക്കികിട്ടാനുള്ളവർ, ജി ഫോം അപേക്ഷ നൽകാൻ കഴിയാതിരുന്നവർ തുടങ്ങി​യവർക്ക് നികുതി ബാധ്യതയിൽ നിന്നും ഭാവിയിൽ ഉണ്ടാകാനിടയുള്ള നിയമപരമായ ഉത്തരവാദിത്വങ്ങളിൽ നിന്നും നിന്നും ഒഴിവാക്കാൻ ഉള്ള അവസരം കൂടിയാണിത്. ഫോൺ: 0479 2447760.