
ആലപ്പുഴ: ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയായ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്) ഡിജിറ്റൽ മീഡിയ ആൻഡ് മാർക്കറ്റിംഗിൽ ഒമ്പത് മാസത്തെ സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
മത്സ്യത്തൊഴിലാളി കുടുംബരജിസ്റ്ററിൽ അംഗത്വവും 21നും 35നും ഇടയിൽ പ്രായവുമുള്ള ബിരുദധാരികളായ 30 പെൺകുട്ടികൾക്കാണ് പ്രവേശനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും സാഫ് യൂണിറ്റുകളിൽ ആറു മാസം സൗജന്യ പ്രായോഗിക പരിശീലനവും നൽകും.
അപേക്ഷാഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും സാഫ് ജില്ലാ നോഡൽ ഓഫീസിലും മത്സ്യഭവൻ ഓഫീസുകളിലും സാഫ് വെബ് സൈറ്റിലും ( www.safkerala.org ) ലഭിക്കും. അവസാന തീയതി ഫെബ്രുവരി 21. ഫോൺ: 9288908487, 9526880456.