ഹരിപ്പാട്: കുമാരപുരം താമല്ലക്കൽ വടക്ക് 460-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചു. സംഘം പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജയരാജൻ വിജയിച്ചു. സംഘം അംഗങ്ങളായി വി.മോഹനൻ, ടി​.ഹരീഷ്, എം.വിജയപ്പൻ, യമുന, സുലത, സുലഭ, സ്മിത, ജാനകി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.