
ആലപ്പുഴ: സംസ്ഥാന ഒളിമ്പിക്‌സിന് മുന്നോടിയായി നടന്ന ജില്ലാ ഒളിമ്പിക്സിലെ അത്‌ലറ്റിക്‌സ് മത്സരങ്ങളിൽ 84 പോയിന്റു നേടിയ ലിയോ അത്ലറ്റിക് അക്കാദമി ഓവറാൾ ചാമ്പ്യന്മാരായി. ദിശാ അക്കാദമി 71 പോയിന്റോടെ രണ്ടാം സ്ഥാനവും 31 പോയിന്റോടെ മുഹമ്മ കെ.ഇ.കാർമ്മൽ സെൻട്രൽ സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
ദിശ സ്പോർട്സ് അക്കാദമിയിൽ നടന്ന സമാപന സമ്മേളനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. അഡ്വ.ജി.മനോജ്കുമാർ സമ്മാനദാനം നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി അദ്ധ്യക്ഷത വഹിച്ചു. അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.കെ.പ്രതാപൻ മുഖ്യാതിഥിയായി. സ്റ്റീഫൻ വിളഞ്ഞൂർ, സുജീഷ്.എസ്, ഷാജഹാൻ, ജോസഫ് ആന്റണി, സന്തോഷ് തോമസ്, സിലുലാൽ, ഷീജ മനോഷ്, പി.പി വിനയൻ എന്നിവർ സംസാരിച്ചു.
മത്സര വിജയികൾ
ട്രിപ്പിൾ ജമ്പ് (വനിതാ വിഭാഗം)
സ്വർണം - ശ്രീലക്ഷ്മി (ദിശാ അത്ലറ്റിക് അക്കാഡമി)
വെള്ളി- ഷീജ (എസ്.ഡി.വി.ബി.എച്ച്.എസ്.എസ്)
വെങ്കലം - ഭാഗ്യലക്ഷ്മി (ലിയോ അത്ലറ്റിക് അക്കാദമി)
(പുരുഷ വിഭാഗം)
സ്വർണം : സൂരജ്.വി.എസ് (കെ.ഇ കാർമ്മൽ സെൻട്രൽ സ്‌കൂൾ)
വെള്ളി ടിബിൻ മാത്യു (ദിശാ അത്ലറ്റിക് അക്കാഡമി)
വെങ്കലം അമിത് വി.റ്റി (ലിയോ അത്ലറ്റിക് അക്കാദമി)
ഹൈജമ്പ്
വനിതാവിഭാഗം
സ്വർണം - ജ്യോതിഷ.എസ് (ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്)
പുരുഷ വിഭാഗം
സ്വർണം : ഡാനി ജേക്കബ് (മുഹമ്മ കെ.ഇ. കാർമ്മൽ സെൻട്രൽ സ്‌കൂൾ) -
പോൾവാൾട്ട്
പുരുഷവിഭാഗം
സ്വർണം : മുഹമ്മദ് ഷാ (നെടുംബ്രക്കാട് സോർ അത്ലറ്റിക് ക്ലബ്)
വെള്ളി : ആകാശ്‌ബോസ് (കെ.ഇ. കാർമ്മൽ സെൻട്രൽ സ്‌കൂൾ)
വെങ്കലം : അനൂപ്.സി.ബി ((ദിശാ അത്ലറ്റിക് അക്കാഡമി)