
അമ്പലപ്പുഴ : പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേനാ കലണ്ടർ പുറത്തിറക്കി. വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കുന്ന ദിവസങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിനുള്ള കലണ്ടറാണ് പ്രകാശനം ചെയ്തത്. 2022 ഫെബ്രുവരി മുതൽ 2023 ജനുവരി വരെയുള്ള ദിവസങ്ങളിൽ ഓരോ വാർഡുകളിലേയും വീടുകളിൽ ഏത് ദിവസം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനാംഗങ്ങൾ എത്തുമെന്ന് കണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. .എച്ച് .സലാം എം. എൽ. എ കലണ്ടർ പ്രകാശനം ചെയ്തു. പ്രസിഡന്റ് പി. ജി. സൈറസ് അധ്യക്ഷനായി. വൈസ് പ്രസിഡൻറ് സുധർമ ഭുവനചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സതി രമേശ്, എം .ഷീജ തുടങ്ങിയവർ സംസാരിച്ചു.