
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1109 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 17,220 ആയി. 1037 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേർ വിദേശത്ത് നിന്നും എത്തിയതാണ്. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 63 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2802 പേർ രോഗമുക്തരായി.