
തുറവൂർ: ചമ്മനാട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 12 ന് ആറാട്ടോടെ സമാപിക്കും. കൊടിയേറ്റ് ചടങ്ങുകൾക്ക് പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികനായി. ഭരണി മഹോത്സവ ദിനമായ ഇന്ന് രാവിലെ 11.30ന് കുംഭകുടം വരവ്, 12 ന് കുംഭകുടം അഭിഷേകം, രാത്രി 9 ന് ഭരണി വിളക്ക്, 9 ന് രാത്രി 9 ന് കാർത്തിക വിളക്ക്, 10 ന് രാത്രി 9 ന് രോഹിണി വിളക്ക്, വലിയ വിളക്ക് ഉത്സവ ദിനമായ 11 ന് രാവിലെ 9 ന് ശ്രീബലി, രാത്രി 9 ന് വലിയ വിളക്ക് തുടർന്ന് കൂട്ടിയെഴുന്നള്ളത്ത്, 12 ന് രാവിലെ 9 ന് കാഴ്ചശ്രീബലി, വൈകിട്ട് 6ന് ആറാട്ട്, 6.30ന് കുട്ടി എഴുന്നള്ളത്ത്, 8.30 ന് എതിരേൽപ്പ്. 17 ന് രാത്രി 7.30 ന് ഗരുഡൻ തൂക്കം നടക്കും.23 നാണ് ഏഴാം പൂജ.