ആലപ്പുഴ: തകഴിയിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് അടിക്കടി പൊട്ടി ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് ഡി.സി.സി.പ്രസിഡന്റ് ബി.ബാബു പ്രസാദ് ആവശ്യപ്പെട്ടു. . പലത തവണ പൈപ്പ് പൊട്ടിയ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബാബുപ്രസാദ് ആവശ്യപ്പെട്ടു.