ആലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിയമാനുസൃതം തൊഴിൽ ചെയ്ത പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട തൊഴിലാളികളുടെ വേതനം അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് ആവശ്യപ്പെട്ടു. സംസ്ഥാന പട്ടികജാതി,പട്ടിക വർഗ വികസന വകുപ്പ് വഴി ലഭ്യമാകേണ്ട ഈ തുക ഗുണഭോക്താക്കൾക്ക് ലഭിച്ചിട്ട് 6 മാസങ്ങളായെന്നും ബാബുപ്രസാദ് പറഞ്ഞു.