
അമ്പലപ്പുഴ : ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സേവാ പന്തൽ നിർമ്മാണത്തിന് തുടക്കമായി. 34ാമത് അഖില ഭാരത ഭാഗവത സത്രം സമിതിയാണ് ക്ഷേത്രത്തിൽ സേവാ പന്തൽ നിർമിച്ചു നൽകുന്നത്. മാർച്ചിൽ നടക്കുന്ന ഉത്സവത്തിന് മുമ്പായി സേവാ പന്തൽ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം . ഭാഗവത സത്രം ചെയർമാൻ ബാബു പണിക്കർ സേവാ പന്തലിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ടെമ്പിൾ ആർക്കിടെക്ട് വേഴപ്പറമ്പ് വി.പി.പരമേശ്വരൻ നമ്പൂതിരിയുടേതാണ് രൂപകൽപ്പന . പൂർണമായും കരിങ്കല്ലിൽ തീർക്കുന്ന പന്തലിന്റെ നിർമാണത്തിന് നേതൃത്വം നൽകുന്നത് ടി .ആർ. സുനിൽ കുമാറാണ്. ഡോ :അമ്പലപ്പുഴ ഗോപകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇന്ദു കുമാരി, ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.