
തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ എം.ഇ.ഗ്രൂപ്പായ സ്മാക്കിന്റെ നേതൃത്വത്തിൽ മരത്തണൽ എന്ന പേരിൽ ലഘു ഭക്ഷണശാല ആരംഭിച്ചു. ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി വനിതാ ഘടകപദ്ധതി പ്രകാരം ലഭിച്ച സാമ്പത്തിക സഹായത്താലാണ് പഞ്ചായത്ത് അങ്കണത്തിൽ വനിതകളുടെ ലഘുഭക്ഷണശാല തുറന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഷൈലജൻ കാട്ടിത്തറ അദ്ധ്യക്ഷനായി. അഖിലാ രാജൻ, ആശാ ഷാബു, സി.ടി.വിനോദ് വി.ജി. ജയകുമാർ, കണ്ണൻ കെ.നാഥ്, ജെയിംസ് ആലത്തറ, വി.കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു