
കറ്റാനം: മകന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും പൊലീസിനും മാതാവിന്റെ പരാതി. കറ്റാനം ഇലിപ്പക്കുളം നാടാല തെക്കതിൽ ആമിനാ കുഞ്ഞാണ് പരാതി നൽകിയത്. കഴിഞ്ഞ വർഷം ജൂലായ് 26ന് ഇവരുടെ പ്രവാസിയായ മകൻ മുഹമ്മദ് സലീം (46) മരിച്ചതിന് ഇയാളുടെ ഭാര്യയും ഡ്രൈവറും തമ്മിലുള്ള ബന്ധമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ദുബായിൽ ബിസിനസുകാരനായിരുന്ന മുഹമ്മദ് സലീം കോഴിക്കോട് നിവാസിയെ ആയിരുന്നു വിവാഹം കഴിച്ചിരുന്നത്. അമിത മദ്യപാനം നിർത്തുവാൻ ചികിത്സ തേടി നാട്ടിലെത്തിയതായിരുന്നു.
സലീം.ഇവിടെ എത്തുന്നതിന് മുൻപ് ഭാര്യ രണ്ട് കോടിയോളം വരുന്ന സ്വത്തുക്കൾ കൈക്കലാക്കിയിരുന്നു. ചികിത്സയ്ക്കായി വന്ന സലീമിന് ഭാര്യയുടെ നിർദ്ദേശപ്രകാരം ഇവരുടെ ഡ്രൈവറും സുഹൃത്തും ചേർന്ന് അമിതമായി സലീമിന് മദ്യം നൽകി.ഇതറിഞ്ഞ് എത്തിയ സഹോദരങ്ങളായ ഷാജി, ഹാരിസ് ,സീനത്ത് എന്നിവർ ആശുപത്രിയിൽ എത്തിക്കുവാൻ ശ്രമിച്ചെങ്കിലും വഴിയിൽ വച്ച് മരിച്ചു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കാനും ഭാര്യ അനുവദിച്ചില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.മുഖ്യമന്ത്രിയെ കൂടാതെ ഡി.ജി.പിയ്ക്കും വള്ളികുന്നം പൊലീസിനും പരാതി നൽകിയിരിക്കുകയാണ് മാതാവും സഹോദരങ്ങളായ ഷാജി, ഹാരിസ്, സീനത്ത് എന്നിവരും