s

ആലപ്പുഴ: ജില്ല ആയുർവേദ പഞ്ചകർമ്മ ആശുപത്രി നിർമ്മാണം പുനരാരംഭിച്ച് ആശുപത്രി പ്രവർത്തനം സജ്ജമാക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് കേരള സ്റ്റേറ്റ് ആയുർവേദിക് മെഡിസിൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.ആശുപത്രി പ്രവർത്തന സജ്ജമായാൽ ലോകത്തെ ഒന്നാമത്തെ ആയൂർവേദ പഞ്ചകർമ്മ ആശുപത്രിയായിരിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ജെ. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡി. മധു, ടി.വി. അനിൽകുമാർ, ഐ. ഹസൻകുഞ്ഞ്, നിധിൻരാജ്, ഷെറഫുദ്ദീൻ, ഭാസി, എസ്. സുഗുണൻ എന്നിവർ പങ്കെടുത്തു.