1

കുട്ടനാട്: കർഷകദ്രോഹ ബഡ്ജറ്റിനെതിരെ കെ.എസ്.കെ.ടി.യു രാമങ്കരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമങ്കരി ജംഗ്ക്ഷനിൽ നടന്ന പ്രതിഷേധശൃംഖല തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം പി.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സജീവ് ഉതുംതറ അദ്ധ്യക്ഷനായി. പി.കെ.ഗോപിദാസ്, ജോബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.