മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഗുണമേന്മയുള്ള ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, കിഴങ്ങ്, വെട്ടു ചേമ്പ്, കൊച്ചു ചേമ്പ് തുടങ്ങിയ നടീൽ വസ്തുക്കളുടെ വിതരണം നാളെ ആരംഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു. താല്പര്യമുള്ള കർഷകർക്ക് ബാങ്കിന്റെ ഹെഡ് ഓഫീസിൽ നടക്കുന്ന വിപണനമേളയിൽ നിന്നും നടീൽവസ്തുക്കൾ വാങ്ങാം.