മാവേലിക്കര: ദീർഘകാലം സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവും മാവേലിക്കര ഏരിയ സെക്രട്ടറിയും തെക്കേക്കര ലോക്കൽ സെക്രട്ടറി, ഡി.വൈ.എഫ്.ഐ മാവേലിക്കര ഏരിയാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ്, മദ്യവ്യവസായ തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഡി.സോമനാഥന്റെ പതിനൊന്നാം ചരമവാർഷികം തെക്കേക്കരയിൽ ആചരിച്ചു. പല്ലാരിമംഗലത്ത് വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടന്നു. അനുസ്മരണ യോഗം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ടി.എം സുകുമാരബാബു അദ്ധ്യക്ഷനായി. മുരളി തഴക്കര, കോശി അലക്‌സ്, എം.എസ് അരുൺകുമാർ എം.എൽ.എ, അഡ്വ.ജി.അജയകുമാർ, ഡോ.കെ.മോഹൻകുമാർ, ടി.വിശ്വനാഥൻ, ജി.അജയകുമാർ, എസ്.ആർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു.