ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം പറയ കാട്ടിൽ രക്തേശ്വരി ദേവി മൂർത്തി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് കൊവിഡ് മഹാമാരി മൂലം വീടുകളിൽ വന്നു സ്വീകരിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ, ക്ഷേത്രത്തിൽ വച്ച് ഭക്തജനങ്ങളിൽ നിന്ന് നിറപറകൾ സ്വീകരിച്ചു തുടങ്ങി. വ്യാഴാഴ്ച സമാപിക്കും. അവസാന ദിവസമായ വ്യാഴാഴ്ച വൈകിട്ട് 6ന് പുത്തൻ പറമ്പിൽ മീനാക്ഷിയമ്മയുടെ വസതിയിൽ നിന്ന് പൂജാദികർമ്മങ്ങൾക്ക് ശേഷം ദേവീദേവന്മാരെ താലപ്പൊലിയോട് കൂടി ക്ഷേത്രത്തിലേക്ക് ആനയിച്ച് അകത്തെഴുന്നള്ളിക്കുന്നതാണ്. പറ ഒന്നിന് 150 രൂപയും ഇരട്ടപ്പറയ്ക്ക് 250 രൂപയും രസീതെടുക്കണം. ദ്രവ്യങ്ങൾ കൊണ്ടുവന്ന് അൻപൊലിപ്പറ സമർപ്പിക്കാം. ഫോൺ: പ്രസിഡന്റ്: 9745693710, സെക്രട്ടറി: 9544474983.