മാവേലിക്കര: ആലപ്പുഴ ജില്ലാ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ വെബിനാർ സംഘടിപ്പിക്കുന്നു. മാവേലിക്കര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ.ശ്രീകുമാർ വെബിനാർ നയിക്കും. 8ന് വൈകിട്ട് 5.30നാണ് വെബിനാർ. ഇതി​ന്റെ ലൈവ് സ്ട്രീമിംഗ് വിമുക്തി കേരളയുടെ ഫേസ്ബുക്ക് പേജിൽ ലഭിക്കും.