
ഹരിപ്പാട് : തീരദേശ യുവതയ്ക്ക് കരുതലിന്റെ കാവലുമായി തീരദേശ പൊലീസ്. തീരമേഖലയിലെ യുവജനങ്ങൾക്കു മതിയായ കായികശേഷിയും മത്സര പരീക്ഷകളിൽ വിജയിക്കാനാവശ്യമായ സൗജന്യപരിശീലനവും ഉറപ്പാക്കുന്ന പദ്ധതിക്ക് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസാണ് മുൻകൈയെടുത്തിരിക്കുന്നത്. തൃക്കുന്നപുഴ മതുക്കൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മൈതാനിയിൽ നടന്ന യോഗം തൃക്കുന്നപുഴ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ ഐ. എസ്. എച്ച്. ഒ യഹിയ അദ്ധ്യക്ഷനായി. എസ്. ഐ പ്രദീപ് കുമാർ, ബ്ലോക്ക് മെമ്പർ സുധിലാൽ, ലഞ്ചു സതീശൻ, സുധീഷ് ബാബു, സുരേഷ് എന്നിവർ സംസാരിച്ചു. എസ്. ഐ മാരായ വി. കമലൻ കൈപ്പള്ളി സ്വാഗതവും മണിലാൽ നന്ദിയും പറഞ്ഞു. മിലിട്ടറി, പൊലീസ്, എക്സൈസ് വകുപ്പുകളിൽ ജോലിയാഗ്രഹിക്കുന്ന യുവതിയുവാക്കൾക്ക് പ്രയോജനപ്പെടും വിധമാണ് പരിശീലനം. വിവരങ്ങൾക്ക് ഫോൺ: 9447724835, 9656620222.