ഹരിപ്പാട്: പള്ളിപ്പാട് നീണ്ടൂർ പ്രീയദർശിനി ഗ്രന്ഥശാലയുടെ പുസ്തക വിതരണ ഉദ്ഘാടനം നടത്തി. എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. പ്രഭാകരൻ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ. എസ് ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. അംഗങ്ങൾക്കുള്ള പുസ്തക വിതരണം പള്ളിപ്പാട് യു.ഡി.എഫ് ചെയർമാൻ അനിൽ തോമസ് നിർവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി ജോസഫ് ജോർജ്, കെ. വി. ജോൺ, ബിന്ദു റെജി, ഗ്രേസി ജോൺ, ബെൻസൻ വർഗീസ് ജോർജ് എന്നിവർ സംസാരിച്ചു.