തുറവൂർ: ബി.കെ.എം.യു തുറവൂർ മേഖലാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ടി.ആനന്ദൻ ഉദ് ഘാടനം ചെയ്തു.എം. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. അരൂർ മണ്ഡലം സെക്രട്ടറി കെ.പി.ദിലീപ് കുമാർ, സി.പി.ഐ തുറവൂർ എൽ.സി. സെക്രട്ടറി എൻ.കെ.മുരളി, പി.ടി.ശശി, കെ.കെ കുഞ്ഞപ്പൻ, രാജു മാധവൻ തുടങ്ങിയവർ സംസാരിച്ചു ഭാരവാഹികൾ: എം.ദിനേശൻ (പ്രസിഡന്റ്), രാജു മാധവൻ (വൈസ് പ്രസിഡന്റ്), വി.ടി.മോഹനൻ (സെക്രട്ടറി), കെ.ജി.ഷൈജു (ജോയിന്റ് സെക്രട്ടറി).