ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 28ന് കൂട്ടക്കള മഹോത്സവത്തോടെ സമാപിക്കും.ഇന്ന് 7നും 7.30നും മദ്ധ്യേ ക്ഷേത്രാചാര്യനും തന്ത്രിയുമായ ഡോ. ഷിബു ഗുരുപദത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് ചരിത്ര പ്രസിദ്ധമായ കൊടിയേറ്റ് സദ്യ. രാത്രി 8ന് ആര്യാട് വല്ലഭദാസിന്റെ കഥാപ്രസംഗം. 14ന് ചിക്കരകൊട്ടിക്കൽ കൂട്ടക്കള മഹോത്സവം.22ന് താലിചാർത്ത് മഹോത്സവം,ഉച്ചയ്ക്ക് 12ന് പട്ടും താലിയും ചാർത്ത്,വൈകിട്ട് 5ന് പ്രഭാഷണം. 25ന് വൈകിട്ട് 6ന് തെക്കേചേരുവാര താലപ്പൊലി,26ന് വൈകിട്ട് 6ന് വടക്കേ ചേരുവാര താലപ്പൊലി. 27ന് തെക്കേചേരുവാര മഹോത്സവം,വൈകിട്ട് 4ന് മലബാർ തെയ്യങ്ങളുടെ അകമ്പടിയോടെ കാഴ്ചശ്രീബലി,11ന് പള്ളിവേട്ട. 28ന് വടക്കേ ചേരുവാര മഹോത്സവം,രാവിലെ10ന് മണ്ണഞ്ചേരി ദാസന്റെ ഓട്ടൻതുള്ളൽ,12.30നും ഒന്നിനും മദ്ധ്യേ കൊടിമരച്ചുവട്ടിൽ കുരുതി തുടർന്ന് വലിയ കാണിക്ക, വൈകിട്ട് 4ന് മലബാർ തെയ്യങ്ങളുടെ അകമ്പടിയോടെ കാഴ്ചശ്രീബലി, 7.30ന് ദീപക്കാഴ്ച.രാത്രി 12ന്ഗരുഢൻതൂക്കം വഴിപാട്, പുലർച്ചെ 5ന് ആറാട്ട്. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും ഉത്സവചടങ്ങുകൾ നടത്തുകയെന്ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.