
ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ കൊടിയേറ്റ് സദ്യ ഇന്ന് നടക്കും.വൈകിട്ട് കൊടിയേറ്റിന് ശേഷമാണ് സദ്യ . പാളയം തോടൻ കായ് ചേർത്ത ഔഷധക്കറിയാണ് കൊടിയേറ്റ് സദ്യയിലെ പ്രധാന ഇനം.ഷിബു മുണ്ടേകാട്ടിന്റെ നേതൃത്വത്തിലുളള സംഘമാണ് പാചകം.ക്ഷേത്രവിശ്വാസികൾ ഇതിനായി പാളയം തോടൻ വാഴ കൃഷി നടത്തുന്ന പതിവുണ്ട്.വൈകിട്ട് ഏഴരയോടെ കൊടിയേറ്റ് സദ്യ ആരംഭിക്കും.