medical-camp
മാന്നാർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായ് നടത്തിയ ശ്രവണസഹായി മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ : മാന്നാർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി 2021 - 2022 വാർഷിക പദ്ധതി പ്രകാരമുള്ള ശ്രവണസഹായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചേർപേഴ്സൺ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, ശാന്തിനി, വി.ആർ ശിവപ്രസാദ്, ഐസിഡിഎസ് സൂപ്പർവൈസർ ജ്യോതി.ജെ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. അപേക്ഷ നൽകിയ ഭിന്നശേഷിക്കാരായ 14 പേരുടെ കേഴ്വിശക്തി പരിശോധന നടത്തി.